952 690 38 38

24/7 Emergency

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

MBH Hospital

മലപ്പുറം : എം ബി എച്ച് ഹോസ്പിറ്റൽ മലബാർ സ്പെഷ്യൽ പോലീസ് യൂണിറ്റ് ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

2023 ഫ്രബ്രുവരി 1 നു മലപ്പുറം എം എസ പി കോൺഫെറൻസ് ഹാളിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ എം ബി എച്ച് മെട്രോ കാർഡിയാക് സെന്ററിലെ കൺസൾട്ടന്റ് ഇന്റെർവെൻഷനൽ കാർഡിയോളോജിസ്റ് ഡോ ശ്രീധര സുധൻ, എം ബി എച്ച് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ മുഹമ്മദ് ആസിഫ്, ദന്തരോഗ വിഭാഗം ഡോ അശ്വതി ആർ, ജനറൽ മെഡിസിൻ വിഭാഗം ഡോ ഫാത്തിമ നൗറീൻ, ചീഫ് ഫിസിയോതെറാപ്പിസ്റ് മുഹമ്മദ് ഷാഹിർ എന്നിവർ പരിശോധനയും രോഗനിർണയവും നടത്തി.

എസ് ഐ പരമേശ്ശ്വരൻ അധ്യക്ഷനായ ചടങ്ങിൽ സീനിയർ സിവിൽ പോലീസ് ഓഫിസർ ബിജേഷ് സ്വാഗതവും സിവിൽ പോലീസ് ഓഫീസർ റിജേഷ് നന്ദിയും പറഞ്ഞു.

എം ബി എച്ച് മെട്രോ കാർഡിയാക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ അജ്മൽ കെ ബി , എം ബി എച്ച് പി ആർ ഒ ആദിൽ ഫാഹിസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.